ഇതോടൊപ്പമുള്ള ചിത്രം ആലംകോട് പള്ളിക്കു മുന്നിലുള്ള SBI യുടെ എ ടി എം ആണ്. ഇവിടെ 2 മെഷിനുകളുണ്ട്. എസ്ബിഐയുടെ ഇടപാടുകാരുടെ പണം ഉപയോഗിച്ച് സ്ഥാപിച്ചതാണ് ഈ ATM കൗണ്ടർ. ( ഇടപാടുകാരില്ലെങ്കിൽപിന്നെ ബാങ്കുമില്ലല്ലോ?) ഈ കൗണ്ടറിലെ 2 മെഷിനുകളും തകരാറായിട്ട് ആഴ്ചകളായി. ഇടപാടുകാർ അറിയിക്കേണ്ടിടത്തെല്ലാം പലതവണ അറിയിച്ചു കഴിഞ്ഞു. എന്നാൽ തിരിഞ്ഞൊന്നു നോക്കാൻ പോലും , വൻ ശമ്പളം വാങ്ങുന്ന SBI ജീവനക്കാർക്ക് നേരമില്ല. ഇത് ഇവിടത്തെ മാത്രം സ്ഥിതിയല്ല. ഈ ഉപയോഗമില്ലാത്ത മെഷീനുകൾ നാട്ടുകാരെ നോക്കി കൊഞ്ഞനം കുത്തുന്നതിലേ ഇപ്പോൾ നാട്ടുകാർക്ക് പരിഭവമുള്ളു.