കിളിമാനൂർ പുളിമാത്ത് ഗ്രാമപഞ്ചായത്ത്, പുളിമാത്ത് കൃഷിഭവൻ, ICAR- കൃഷി വിജ്ഞാനമിത്രാനികേതൻ വെള്ളനാട്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീൻതാങ്ങി പാടശേഖരത്തിൽ ഡ്രോൺ അധിഷ്ഠിത സൂക്ഷ്മ മൂലകങ്ങളുടെ സ്പ്രേ നടത്തി. സ്പ്രേ പ്രവർത്തന പരിപാടി അഡ്വ:അടൂർ പ്രകാശ് M. P ഉത്ഘാടനം ചെയ്തു

#കിളിമാനൂർ  പുളിമാത്ത് ഗ്രാമപഞ്ചായത്ത്, പുളിമാത്ത് കൃഷിഭവൻ, ICAR- കൃഷി വിജ്ഞാനമിത്രാനികേതൻ വെള്ളനാട്,എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മീൻതാങ്ങി പാടശേഖരത്തിൽ ഡ്രോൺ  അധിഷ്ഠിത സൂക്ഷ്മ മൂലകങ്ങളുടെ സ്പ്രേ നടത്തി. സ്പ്രേ പ്രവർത്തന പരിപാടി അഡ്വ:അടൂർ പ്രകാശ് M. P ഉത്ഘാടനം ചെയ്തു.

കാർഷിക മേഖലയിൽ നിന്ന് കൃഷി ലാഭകരമല്ലാത്ത സാഹചര്യത്തിൽ കർഷകർ പിൻവാങ്ങുന്ന സമീപനം സ്വീകരിച്ചിട്ടുള്ളതിനാൽ മാറിമാറി വരുന്ന സർക്കാരുകൾ ആധുനിക കൃഷി രീതികൾ അവലംബിച്ച് കർഷകരെ സഹായിക്കുന്നതിനുവേണ്ടി പാടശേഖരങ്ങളിൽ കൃഷിയിറക്കുന്നതിന് ഡ്രില്ലർ,കൊയ്ത്തുയന്ത്രം, മെതിയന്ത്രം എന്നിവ സാ ർവത്രികമാക്കിയതിനോടൊപ്പമാണ് ഇപ്പോൾ ഡ്രോൺ ഉപയോഗിച്ച് ഡ്രോൺ അധിഷ്ഠിത സൂക്ഷ്മ മൂലകങ്ങളുടെ സ്പ്രേ ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

യോഗത്തിൽ O. S. അംബിക MLA അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി G. ശാന്തകുമാരി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീ G. G. ഗിരികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ A. അഹമ്മദ് കബീർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അഡ്വ:ശ്രീജ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി C. രുഗ്മിണി അമ്മ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ ഐഷ റഷീദ്, സരളമ്മ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ B. ജയചന്ദ്രൻ,C. രവീന്ദ്രഗോപാൽ പാടശേഖരസമിതി സെക്രട്ടറി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ വിശദീകരണം മിത്രാനികേതൻ ജോയിന്റ് ഡയറക്ടർ ഡോ:ലഘു രാംദാസ്, ശ്രീമതി മിനി T. P, D. D. വാട്ടർ മാനേജ്മെന്റ് നോഡൽ ഓഫീസർ ക്ലാസ്സ്‌ നയിച്ചു. പുളിമാത്ത് കൃഷി ഓഫീസർ ശ്രീമതി അമീന. N നന്ദി പ്രകാശിപ്പിച്ചു.