കരവാരം ഗ്രാമ പഞ്ചായത്തിൽ കരവാരം സഹകരണ ബാങ്ക് കെട്ടിട നിർമാണ ആരോപണം CPM - BJP ഒത്തുകളിഎന്ന് കോൺഗ്രസ്

കരവാരം ഗ്രാമ  പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങൾ അന്വേഷിച്ച് കുറ്റക്കാരായ സഹകരണ ബാങ്ക് CPM ഭരണസമിതിയെയും  പ്രത്യേക താല്പര്യത്തിൽ കെട്ടിടത്തിന്  അനുമതി നൽകിയ കരവാരം ഗ്രാമ പഞ്ചായത്ത്‌ BJP ഭരണ സമിതിക്കും  എതിരെ നടപടി സ്വീകരിക്കണമെന്ന് അവശ്യ പെട്ട്കൊണ്ട്.  ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് തോട്ടയ്ക്കാട് -കരവാരം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ്.

 കരവാരം പഞ്ചായത്തിന് മുന്നിൽ പ്രഹസന സമരവുമായി BJP മെമ്പർമാർ തന്നെ രംഗത്ത് വന്നിരിക്കുന്നത്.

യാതൊരു മാനദണ്ഡവും ഇല്ലാതെ അനധികൃതമായി കെട്ടിടനിർമാണത്തിന് പഞ്ചായത്ത്‌ പ്രസിന്റിന്റെ പ്രത്യേക താല്പര്യ പ്രകാരം അനുമതി നൽകിയതോടെ കരവാരം പഞ്ചായത്തിലെ ചില CPM - BJP നേതാക്കളുടെ ഒത്തുകളിയാണ്  പുറത്ത് വന്നിരിക്കുന്നത്.ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ ആണ് ഇപ്പോൾ കരവാരംഗ്രാമ  പഞ്ചായത്ത് BJP മെമ്പർമാരായ അഞ്ചാം വാർഡ് മെമ്പർ ബിജുവും  പതിനെട്ടാം  വാർഡ് മെമ്പർ വത്സലയുമാണ്  BJP പ്രഹസന സമരവുമായി രംഗത്ത്  ഇറക്കിയിരിക്കുന്നത് 
 കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.വരെ ഈ വിഷയത്തിൽ കോൺഗ്രസ്‌ മുന്നിൽ ഉണ്ടാകുമെന്ന് തോട്ടയ്ക്കാട് -കരവാരം മണ്ഡലം  ഭാരവാഹികൾ അറിയിച്ചു....