അഞ്ചുതെങ്ങ് നെടുങ്ങണ്ടയിലെ CCTV പ്രവർത്തനം നിലച്ചു. പ്രദേശത്ത് ലഹരിവസ്തുക്കളുടെ വിൽപ്പനയും മോഷണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും വൻതോതിൽ പെരുകുന്നു.
അതിക്രമങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും തടയാനായി പൊതുജന പങ്കാളിത്തത്തോടെ അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയപാലം മേഖലയിൽ സ്ഥാപിച്ച ക്യാമറകളാണ് അറ്റക്കുറ്റപ്പണിയില്ലാതെ നശിക്കുന്നത്.
കഴിഞ്ഞ 2018 ലാണ് നെടുങ്ങണ്ട ഒന്നാം പാലം കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ CCTV ക്യാമറകൾ സ്ഥാപിച്ചത്.
ജൂലായ് 22 ന് ചിറയിൻകീഴ് മണ്ഡലം ജനപ്രതിനിധി വി ശശി ഉദ്‌ഘാടനം നിർവഹിച്ച പരിപാടിയിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
ആറോളം ക്യാമറകളും ഡിവിആർ സംവിധാനങ്ങളുമുൾപ്പെടെ ലക്ഷങ്ങൾ പൊതുജന സഹകരണത്തോടെ കണ്ടെത്തിയാണ് ക്യാമറകൾ ൽസ്ഥാപിച്ചത്. CCTV പ്രവർത്തനങ്ങൾക്ക് ആവിശ്യമായ വൈദ്യുതി ഇന്റർനെറ്റ് തുടങ്ങിയവയ്ക്കുള്ള സാമ്പത്തികവും നൽകിപോന്നത് പ്രദേശവാസികളുടെ നേതൃത്വത്തിൽ തന്നെയായിരുന്ന്. പൊതുജന സേവനാർത്ഥം അഞ്ചുതെങ്ങിൽ ആദ്യമായ് സ്ഥാപിക്കപ്പെട്ട പദ്ധതിയ്ക്ക് അഭിനന്ദിച്ചുകൊണ്ട് അന്ന് നിരവധിപേർ രംഗത്ത് എത്തുകയും ചെയ്തിരുന്നു.
എന്നാൽ ഉൽഘാഠനം കഴിഞ്ഞ് ഒരു വർഷത്തോളം ആകുമ്പോൾ തന്നെ ക്യാമറകൾ ഓരോന്നായി തകരാറിൽ ആകുകയായിരുന്നു. ഇടയ്ക്ക് ഉണ്ടായ ഇടിമിന്നലിൽ ഡിവിആർ സിസ്റ്റവും തകരാറിൽ ആയതോടെ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായും നിലയ്ക്കുകയായിരുന്ന്.
ഇതിനിടെ പ്രദേശത്ത് സ്ഥാപിച്ചിരുന്ന ഒരു ക്യാമറ മോഷണം പോകുകയും ചെയ്യപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിലേറെയായി നിലവിൽ ക്യാമറകൾ പൂർണ്ണമായും പ്രവർത്തനരഹിതമാണ്.
ക്യാമറകള്‍ കണ്ണടച്ചതോടെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ ആകെ ഉണ്ടായിരുന്ന നിരീക്ഷണ സംവിധാനവും ഇതോടെ ഇല്ലാതായിരിക്കുകയാണ്. ക്യാമറ നിരീക്ഷണം കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്ക്കാനും ഫലപ്രദമായി പൊലീസിന് പ്രവര്‍ത്തിക്കാനും സഹായകരമായിരുന്നു.
അറ്റക്കുറ്റപണിക്ക് വാര്‍ഷിക കരാര്‍ നല്‍കാത്തതിനാല്‍ തന്നെ ഇനി ഇത് പൂർവ്വ സ്ഥിതിയിൽ ആക്കണമെങ്കിൽ വൻ തുക ആവിശ്യമായ് വന്നതോടെ നാട്ടുകാരും CCTV സംവിധാനത്തെ കൈയൊഴിഞ്ഞ മട്ടാണ്.