കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാക്കളിൽ ഒരാൾ അപകടത്തിൽ പെട്ട് മരിച്ചിരുന്നു. പാപനാശം റിസോർട്ട് ജീവനക്കാരിൽ ഒരാളാണ് മരിച്ചത്. 6 മാസത്തിനുള്ളിൽ 60ൽപരം അപകടങ്ങൾ നടന്നതായാണ് കണക്ക്. റോഡ് വളവിൽ വീതികൂട്ടൽ നടപടികൾ നടക്കുമ്പോൾ തന്നെ റോഡിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്ത് വന്നിരുന്നു. റോഡിന്റെ ഒരു ഭാഗം കയ്യേറിയ രീതിയിലാണ് നടപ്പാതയുടെ നിർമാണം നടത്തിയിട്ടുള്ളത് എന്ന ആരോപണവും ശക്തമാണ്.
മേഖലയിലെ അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കാതെ നടപ്പാത കെട്ടിയത് ശരിയായ നടപടി അല്ലെന്ന അഭിപ്രായമാണ് മുൻ കൗൺസിലർ സി.കൃഷ്ണകുമാർ മുന്നോട്ട് വയ്ക്കുന്നത്. വളവിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള നടപടികളോ സിഗ്നൽ സംവിധാനങ്ങളോ സ്ഥാപിക്കാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. അടുത്ത മാസത്തോടെ പാപനാശം തീരത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ തിരക്ക് കൂടും. അപ്പോൾ അപകടങ്ങൾ പെരുകാനുള്ള സാഹചര്യം ഉണ്ടെന്നും അത് തടയാൻ വേണ്ട നടപടികൾ അത്യാവശ്യമായി അധികൃതർ സ്വീകരിക്കണം എന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.