നഗരൂർ രാലൂർകാവ് പാടശേഖരത്തിലെ തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കി.

നഗരൂർ രാലൂർകാവ് പാടശേഖരത്തിലെ  തരിശുനിലങ്ങൾ കൃഷി യോഗ്യമാക്കി. രണ്ടര ഏക്കർ മാത്രം  കൃഷിചെയ്തിരുന്ന  പാടശേഖരത്തിൽ തരിശുകിടന്ന നിലങ്ങൾ  ഏറ്റെടുത്തു എട്ട് ഏക്കർ നിലം രണ്ടാം വിളക്ക്  തയ്യാറെടുക്കുന്നു. പ്രതികൂല കാലാവസ്ഥയും പന്നി ശല്യവും കാരണം  പാടശേഖരസമിതി രണ്ടാം വിള ചെയ്യാൻ വിമുഖത കാട്ടിയപ്പോൾ പാടശേഖരം മൊത്തത്തിൽ ഏറ്റെടുത്ത് കൃഷിചെയ്യാൻ വെള്ളല്ലൂർ ആറ്റൂർ വീട്ടിൽ ഗോപകുമാർ എന്ന കർഷകൻ  തയ്യാറാവുകയായിരുന്നു. അദ്ദേഹത്തിൻറെ  ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന  മകനും നിലങ്ങൾ പൂട്ടി കൃഷിയിറക്കാൻ അച്ഛനോടൊപ്പം സജീവമായുണ്ട്. ഉമ നെല്ല് വിത്തുവിതച്ചു പഞ്ചായത്ത് പ്രസിഡൻറ് സ്മിത  ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ  നിസാമുദ്ദീൻ, വിജയലക്ഷ്മി മുൻ ബ്ലോക്ക് മെമ്പർ എസ് കെ സുനി കൃഷി ഓഫീസർ റോഷ്ന കൃഷി അസിസ്റ്റൻറ് മാരായ സിമിന, സുനിത രലൂർ കാവ്  പാടശേഖര സെക്രട്ടറി മോഹനൻ നായർ, മടവൂർ പഞ്ചായത്തിലെ കർഷകൻ ബാലചന്ദ്രൻ, മറ്റു കർഷകർ, കർഷക തൊഴിലാളികൾ, നെൽവയൽ ഉടമകൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.