കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഉത്സവങ്ങളും കലാപരിപാടികളും ഘോഷയാത്രകളും നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ മുഴുവൻ കലാ സംഘടനകളും ഏജൻസികളും കലാസമിതികളും സംയുക്തമായി പങ്കെടുക്കുന്ന അതിജീവന കലാ സംഗമം ഡിസംബർ 7 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുന്നു.