തീരദേശ ഹൈവേ അഞ്ചുതങ്ങിൽ സ്ഥലമെടുപ്പ് ആരംഭിച്ചു. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ സ്ഥലമേറ്റെടുക്കൽ നടപടികൾക്ക് നെടുങ്ങണ്ടയിൽ ജില്ലാ പഞ്ചായത്തംഗം ആർ സു ഭാഷ് ഉദ്ഘാടനം ചെയ്തു.
മൂന്ന് ഘട്ടമായാണ് തീരദേശ ഹൈവേ പദ്ധതി നടപ്പാക്കുന്ന പദ്ധയിൽ, നിലവിലെ റോഡ് വീതി കൂട്ടുകയാണ് പദ്ധതിയുടെ ആദ്യ ലക്ഷ്യം . 14 മീറ്ററാണ് റോഡിന്റെ ആകെ വീതി 2.25 മീറ്റർ വീ തിക്ക് സൈക്കിൾ വേയും ഉണ്ടാകും. ഇരു സൈഡിലുമായി 1.50 മീറ്റർ വീതിക്ക് നടപ്പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ലൈജു , വൈസ് പ്രസിഡന്റ് ലിജ ബോസ് , സ്റ്റേറ്റ് കോസ്റ്റൽ ഡെവലപ്മെന്റ് കോർപറേഷൻ
എംഡി പി ഐ ഷേയ്ക് പരീദ് , പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ബി ന്ദു , കിഫ്ബി ട്രാൻസ്പോട്ടേ ഷൻ എൻജിനിയർ ഷാസ് , കെഎസി എഡിസി ജനറൽ മാനേജർ കെ ബി അനിൽകുമാർ , പ്രോജക്ട് മാനേജർ ജെ സുരേഷ് ബാബു , എന്നിവർ പങ്കെടുത്തു .