ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലിൽ ഒരുമാസമായി നിർത്തിവെച്ച ഓപ്പറേഷൻ തീയേറ്റർ തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ യുഡിഫ് അംഗങ്ങൾ സൂപ്രണ്ടിന് നിവേദനം നൽകി

ചിറയിൻകീഴ് ഗവൺമെന്റ് താലൂക്ക് ഹോസ്പിറ്റലിൽ ഒരുമാസമായി നിർത്തിവെച്ച ഓപ്പറേഷൻ തീയേറ്റർ തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ യുഡിഫ് അംഗങ്ങൾ സൂപ്രണ്ടിന് നിവേദനം നൽകിയപ്പോൾ 10 ദിവസം ത്തിനകം തുറക്കാത്ത പക്ഷം സമരത്തിലേക്ക് കടക്കുമെന്ന് സുപ്രണ്ട് നെ അറിയിച്ചു നിലവിൽ ഓപ്പറേഷൻ തീയേറ്റർ  ഒരു മുന്നറിയിപ്പുമില്ലാതെ പൂട്ടിയപ്പോൾ രോഗികൾക്ക് പകരം ഓപ്പറേഷൻ തീയേറ്റർ  തുടങ്ങാനുള്ള സാഹചര്യമുണ്ടായിട്ടും രോഗികളെ വലയ്ക്കുന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി  നിലപാടിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം തുടങ്ങുമെന്നും കോൺഗ്രസ്  മണ്ഡലം കമ്മിറ്റി അറിയിച്ചു