ആറ്റിങ്ങൽ: സി.ഐ.റ്റി.യു മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സിന്റെ ഫെഡറേഷൻ ആറ്റിങ്ങൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് അവകാശ ദിനാചരണം സംഘടിപ്പിച്ചത്. ഇതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമൻകുട്ടി, സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജൻ തുടങ്ങിയവർ അഭിവാദ്യങ്ങളർപ്പിച്ച് സംസാരിച്ചു.
ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്ന കണ്ടിജന്റ് ജീവനക്കാരുടെ ശമ്പള പരിഷ്കരണ അനോമലികൾ പരിഹരിക്കുക, 10 വർഷം പൂർത്തിയാക്കിയ മുഴുവൻ താൽക്കാലിക ജീവനക്കാർക്കും സ്ഥിര നീയമനം നടപ്പിലാക്കുക, കണ്ടിജന്റ് വിഭാഗം തൊഴിലാളികളെ പൊതു സർവ്വീസിൽ ഉൾപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് അവകാശ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടന മുന്നോട്ട് വച്ചത്. നഗരസഭാങ്കണത്തിൽ വച്ച് നടന്ന യോഗത്തിൽ സംഘടനാ ഭാരവാഹികളായ വി.എസ്.വിനോദ്, എസ്.ശശികുമാർ, ഷീല, ഉഷ, ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.