*തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചെയർമാൻ പാറയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു*

വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ ചെയർമാൻ പാറയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു .അഞ്ചു ദിവസങ്ങൾക്കു മുന്നേ വിദേശത്തെ ഖത്തറിൽ നിന്നെത്തിയ ചേന്നൻപാറ സ്വദേശിയാണ് ഒമിക്രോൺ സ്വീകരിച്ചത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കി തുടർന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെയെല്ലാം ഒമിക്രോൺ പരിശോധന വിവരം പുറത്തു വരേണ്ടതുണ്ട്. കടുത്ത മുൻകരുതലുകളും ജാഗ്രതയും സ്വീകരിച്ചിട്ടുള്ള തായി ആരോഗ്യവിഭാഗം അറിയിച്ചു.