സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയതോടെ കോര്‍പ്പറേഷന്‍ ഭരണത്തിലെ പ്രതിസന്ധി തല്‍ക്കാലത്തേക്ക് മറികടക്കാന്‍ എല്‍.ഡി.എഫിനായി. പിറവം മുനിസിപ്പാലിറ്റിയിലെ ഇടപ്പളളിച്ചിറ വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 20 വോട്ടിന് ജയിച്ചുകയറി. ഇതോടെ മുനിസിപ്പാലിറ്റി ഭരണം നിലനിര്‍ത്താനും ഇടതു മുന്നണിക്കായി. ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് ഭരണത്തിനും ഇളക്കമുണ്ടാവില്ല.18ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി മിനി ചാക്കോള 151 വോട്ടിന് വിജയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെട്ടുകാട് ഡിവിഷനില്‍ എല്‍.ഡി.എഫ് വിജയം ആവര്‍ത്തിച്ചു . ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ജില്ല പഞ്ചായത്ത് ഡിവിഷനുകളും എല്‍.ഡി.എഫ് നിലനിര്‍ത്തി. കൊല്ലം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകള്‍ യു.ഡി.എഫ് നേടി. മലപ്പുറത്ത് തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടത്തും യു.ഡി.എഫിനാണ് മേല്‍ക്കൈ. കണ്ണൂര്‍ ഏരുവേശ്ശി പഞ്ചായത്തിലെ കൊക്കമുള്ള് വാര്‍ഡും തിരുവനന്തപുരം വിതുര പഞ്ചായത്തിലെ പൊന്നാം ചുണ്ട് വാര്‍ഡും യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.
പാലക്കാട് എരിമയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ സി.പി.എം വിമതന്‍ അട്ടിമറി വിജയംനേടി. കോട്ടയം കടപ്പുറം പഞ്ചായത്ത് 16ാം വാര്‍ഡിലെ എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചെടുത്തു. നിലവിലുളള രണ്ട് സീറ്റുകള്‍ ബി.ജെ.പിക്ക് നഷ്ടമായപ്പോള്‍ ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ ഇഡലിപ്പാറ വടക്ക് വാര്‍ഡ് സി.പി.എമ്മില്‍ നിന്ന് പിടിച്ചെടുത്തു.