തിരുവനന്തപുരം : ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 23, 24 തീയതികളിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.23.12.2021-ന് പൂജപ്പുര മൈതാനത്ത് വച്ച് നടക്കുന്ന പരിപാടിയിലും തുടർന്ന് അന്ന് വൈകുന്നേരം ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സന്ദർശനവുമായി ബന്ധപ്പെട്ടും, 24.12.2021 തീയതി തിരികെ എയർപോർട്ടിലേയ്ക്കുള്ള മടക്കയാത്രയും ഉള്ളതിനാൽ 23-ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 3 മണി മുതൽ 7 മണി വരെയും, 24-ന് രാവിലെ 7 മണി മുതൽ 11 മണി വരെയുമാണ് തിരുവനന്തപുരം നഗരത്തിൽ ഗതാഗതക്രമീകരണങ്ങൾ എർപ്പെടുത്തിയിട്ടുള്ളത്.
എയർപോർട്ട്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്ക്വയർ, ബേക്കറി, വഴുതക്കാട്, ഡി.പി.ഐ ജംഗ്ഷൻ, ജഗതി, ഇടപ്പഴിഞ്ഞി കൊച്ചാർ റോഡ് ശാസ്തമംഗലം പൈപ്പിൻമൂട്, കവടിയാർ, കുറവൻകോണം, പട്ടം, പുജാര റോഡിലും, പൂജപ്പുര മൈതാനത്തിന് ചുറ്റുമുള്ള റോഡിലും, പൂജപ്പുര കുഞ്ചാലുംമൂട് റോഡിലും, പൂജപ്പുര തിരുമല റോഡിലും ചാക്ക, ഈഞ്ചയ്ക്കൽ റൂട്ടിലും, വെസ്റ്റ് ഫോർട്ട്, എസ്.പി ഫോർട്ട്, പത്മവിലാസം, വടക്കേനട, പവർഹൗസ് റോഡ്, ചൂരക്കാട്ടുപാളയം, തൈയ്ക്കാട്, മേട്ടുക്കട, വഴുതക്കാട്, ആൽത്തറ, വെള്ളയമ്പലം, രാജ്ഭവൻ, റോഡിലും ഒരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല.
23-12-2021 തീയതി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 വരെയുള്ള ഗതാഗത ക്രമീകരണം.
തിരുമലയിൽ നിന്നും പൂജപ്പുര വഴി വഴുതക്കാട്, ബേക്കറി ഭാഗങ്ങളിലേയ്ക്ക് പോകേണ്ട വാഹനങ്ങൾ പള്ളിമുക്ക്, പാങ്ങോട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിൻമൂട്, ഗോൾഫ് ലിംഗ്സ്, കവടിയാർ വഴി പോകേണ്ടതാണ്.വഴുതക്കാട് നിന്നും തിരുമല എന്നിവിടങ്ങളിൽ പോകേണ്ട വാഹനങ്ങൾ പാളയം, പട്ടം, കുറവൻകോണം, കവടിയാർ, ഗോൾഫ് ലിംഗ്സ്, പൈപ്പിൻമൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, പാങ്ങോട്, പള്ളിമുക്ക് വഴി പോകേണ്ടതാണ്. വഴുതക്കാട് നിന്നും പുരജപ്പുര വഴി കരമനയ്ക്കും, കരമന നിന്ന് പൂജപ്പുര, വഴുതക്കാട് ബേക്കറി ഭാഗങ്ങളിലേയ്ക്കും പോകേണ്ട വാഹനങ്ങൾ പാളയം, ഓവർ ബ്രിഡ്ജ്, തമ്പാനൂർ, കിള്ളിപ്പാലം വഴിയും തിരിച്ചും പോകേണ്ടതാണ്.
പരിപാടിയിൽ പങ്കെടുക്കാൻ വരുന്ന വാഹനങ്ങൾ അന്നേദിവസം രാവിലെ 9 മണിക്ക് മുമ്പേ പൂജപ്പുര എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്.
23.12.2021 വൈകിട്ട് 3 മണി മുതൽ 7 മണി വരെയുള്ള ഗതാഗത ക്രമീകരണം
കിള്ളിപ്പാലം ഭാഗത്ത് നിന്നും തമ്പാനൂർ പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ് വഴി പോകേണ്ടതാണ്.അട്ടക്കുളങ്ങര,കിഴക്കേക്കോട്ട,തമ്പാനൂർ ഭാഗത്ത് നിന്നും കിള്ളിപ്പാലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഓവർബ്രിഡ്ജ്,കിഴക്കേക്കോട്ട അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്. വെള്ളയമ്പലം, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ജഗതി ഭാഗത്ത് നിന്നും വഴുതയ്ക്കാട്-തൈയ്ക്കാട് കിള്ളിപ്പാലം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ കൊച്ചാർ റോഡ്-വലിയശാല കിള്ളിപ്പാലം വഴി പോകേണ്ടതാണ്.
ഈഞ്ചയ്ക്കൽ ഭാഗത്ത് നിന്നും കിഴക്കേക്കോട്ടയിലേയ്ക്കും, കിഴക്കേക്കോട്ട് ഭാഗത്ത് നിന്നും ഈഞ്ചയ്ക്കൽ ഭാഗത്തേയ്ക്കും പോകേണ്ടതാണ്. വാഹനങ്ങൾ അട്ടക്കുളങ്ങര- കൊത്തളം റോഡ് വഴി പോകേണ്ടതാണ്.
അരു
24.12.2021 രാവിലെ 7 മണി മുതൽ 11 വരെയുള്ള ഗതാഗത ക്രമീകരണം
വെള്ളയമ്പലം, വഴുതയ്ക്കാട്, വിമൻസ് കോളേജ്,വരുന്നതുമായ വാഹനങ്ങൾ ബേക്കറി, ആർ.ബി.ഐ ഭാഗത്തേയ്ക്ക് പോകുന്നതും വാഹനങ്ങൾ കവടിയാർ, പാളയം വഴി കുറവൻകോണം, പോകേണ്ടതാണ്.ആശാൻ സ്ക്വയർ, ജനറൽ ഹോസ്പിറ്റൽ, പേട്ട, ചാക്ക് ഭാഗത്തേയ്ക്ക് പോകുന്നതും വരുന്നതുമായ വാഹനങ്ങൾ പാളയം പി.എം.ജി, പട്ടം, കുമാരപുരം, വെൺപാലവട്ടം വഴി പോകേണ്ടതാണ്.ചാക്ക, ആൾസെന്റസ്, ശംഖുമുഖം ഭാഗത്തേയ്ക്ക്പോകുന്നതും വരുന്നതുമായ വാഹനങ്ങൾ വെട്ടുകാട്,കൊച്ചുവേളി, വെൺപാലവട്ടം വഴി പോകേണ്ടതാണ്.സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിനു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കേണ്ടതാണ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ മേൽപ്പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദ്ദേശങ്ങളും താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
ഫോൺ നമ്പരുകൾ :-9497987001, 9497987002