*വി​ത​ര​ണം ചെ​യ്യു​ന്ന പാ​ച​ക വാ​ത​ക​ത്തിെന്‍റ തൂ​ക്കം ഉ​പ​ഭോ​ക്താ​വി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം ബി​ല്ലി​ങ് ചെ​യ്യു​ന്ന രീ​തി​ നടപ്പിലാക്കണമെന്ന് : സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ*

വി​ത​ര​ണം ചെ​യ്യു​ന്ന പാ​ച​ക വാ​ത​ക​ത്തിെന്‍റ തൂ​ക്കം ഉ​പ​ഭോ​ക്താ​വി​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തി​നു​ശേ​ഷം മാ​ത്രം ബി​ല്ലി​ങ് ചെ​യ്യു​ന്ന രീ​തി​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍.

പാ​ച​ക ഗ്യാ​സ് വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ള്‍​ക്കെ​തി​രെ  സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ്
ഉ​ത്ത​ര​വ്. കൃ​ത്യ​വി​ലോ​പം കാ​ണി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ല്ലാ ഗ്യാ​സ് ഏ​ജ​ന്‍​സി പാ​ച​ക​വാ​ത​ക വി​ത​ര​ണ​ക്കാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ല​ക്‌ട്രോ​ണി​ക് ത്രാ​സ് ഉ​പ​യോ​ഗി​ച്ച്‌ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തൂ​ക്കം നോ​ക്കി ന​ല്‍​ക​ണ​മെ​ന്ന് ഏ​ജ​ന്‍​സി​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ക​ല​ക്ട​ര്‍ സ​മ​ര്‍​പ്പി​ച്ച വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പ​റ​ഞ്ഞു.

ഗ്യാ​സ് സി​ലി​ണ്ട​റിെന്‍റ തൂ​ക്കം ഉ​പ​ഭോ​ക്താ​വി​നെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജ​ല അ​തോ​റി​റ്റി വൈ​ദ്യു​തി ബി​ല്ലു​ക​ള്‍​ക്ക് സ​മാ​ന​മാ​യി ബി​ല്ലി​ങ് സി​സ്​​റ്റം വേ​ണ​മെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ത് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.