തേക്കിൻകാട് ഗവ: VS LP സ്കൂൾ ബസ്സിന്റെ ഇൻഷ്വറൻസ് അടക്കുന്നതിന് തേക്കിൻകാട് റെസിഡന്റ്സ് അസോസിയേഷൻ 16 ,250 രൂപ സ്കൂൾ ഹെഡ് മിസ്ട്രസ് ബിന്ദുകുമാരി ടീച്ചർക്ക് തേക്കിൻകാട് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് R സുഭാഷ് കൈമാറി. TRA സെക്രട്ടറി GR ഉണ്ണികൃഷ്ണൻ ,ജോ: സെക്രട്ടറി K ബാഹുലേയക്കുറുപ്പ് എന്നിവർ പങ്കെടുത്തു. കഴിഞ്ഞ രണ്ടുവർഷമായി അദ്ധ്യായനം ഇല്ലാതിരുന്നതിനാൽ സ്കൂൾ വാഹനത്തിന്റെ അറ്റകുറ്റ പണി, ടെസ്റ്റ്, ഇൻഷ്വറൻസ് എന്നിവ എല്ലാം കൂടി വലിയ സാമ്പത്തിക ബാദ്ധ്യത PTA ക്ക് ഉണ്ടായി. ഇത് പരിഹരിക്കാൻ PTA കൊണ്ട് മാത്രം വഹിക്കാൻ സാധിക്കാത്ത അവസ്ഥയിൽ PTA യെ സഹായിക്കാൻ സാമ്പത്തിക സഹായവുമായി സർക്കാർ സ്കൂൾ സംരക്ഷിക്കുക എന്ന സാമൂഹിക പ്രതിബദ്ധത ഏറ്റെടുത്തു കൊണ്ട് തേക്കിൻകാട് റെസിഡന്റ്സ് അസോസിയേഷൻ രംഗത്ത് വന്നത്.