അഞ്ചുതെങ്ങ് നെടുങ്ങണ്ട - ഒന്നാംപാലം പ്രദേശങ്ങളിൽ കുട്ടി ക്രിമിനലുകളുടെ വിളയാട്ടം.

അഞ്ചുതെങ്ങ്  നെടുങ്ങണ്ട ഒന്നാംപാലം
പ്രദേശങ്ങളിൽ കുട്ടി ക്രിമിനലുകളുടെ ശല്യം പെരുകുന്നു. അതിനാൽ നാട്ടുകാർക്ക് ഒരു ദിവസം പോലും വീടുകളിൽ നിന്ന് മാറി നിൽക്കാൻ കഴിയാത്ത  അവസ്ഥയാണ്.

ആളൊഴിഞ്ഞ  വീടുകളിൽ  അതിക്രമിച്ചു കയറി മോഷണവും മദ്യപാനവും ഇവിടങ്ങളിൽ സ്ഥിരം സംഭവമായിരിക്കുകയാണ്. കൂടാതെ, ബൈക്കുകളിൽ ലിഫ്റ്റ് ചോദിച്ചു കയറി  പഴ്സും പണവും അപഹരിക്കുന്നതായും പറയപ്പെടുന്നു.

പതിനാലും പതിനേഴും വയസ്സുകളിൽ ഉൾപ്പെട്ടവരുടെ ചെറു സംഘങ്ങളാണ് പ്രദേശവാസികളുടെ സ്വയിര ജീവിതത്തിന് തടസ്സമായിരിയ്ക്കുന്നത്. ആഢംബര ജീവിതത്തിനും ലഹരിമരുന്ന് ഉപയോഗത്തിനുമുള്ള പണം കണ്ടെത്തുന്നതിനുമായാണ് കുട്ടി കുറ്റവാളികൾ മോഷണങ്ങൾ പതിവാക്കിയിരിക്കുന്നത്.

പ്രദേശം കേന്ദ്രീകരിച്ച്  കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വൻതോതിൽ കൂടിയതായും സൂചനയുണ്ട്.

പ്രദേശവാസികൾ നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും  പലപ്പോഴും പ്രായപൂർത്തി  ആകാത്തതിന്റെ അനുകൂല്യത്താൽ കുട്ടി മോഷ്ടാക്കൾ പോലീസ് നടപടികളിൽ നിന്ന് രക്ഷപ്പെട്ട് പോകാറാണ് പതിവ്.