വോട്ടര്‍ കാര്‍ഡും ആധാറും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം..

നാഷണല്‍ വോട്ടര്‍ സര്‍വീസ് പോര്‍ട്ടല്‍ വഴിയോ എസ് എംഎസ് വഴിയോ അല്ലെങ്കില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സന്ദര്‍ശിച്ചോ വോട്ടര്‍ ഐ ഡി കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാം.

▪️പോര്‍ട്ടല്‍ വഴി ബന്ധിപ്പിക്കേണ്ട രീതി

https://voterportal.eci.gov.in/ എന്ന ലിങ്കില്‍ പ്രവേശിക്കുക.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബര്‍, ഇ മെയില്‍ ഐഡി, വോട്ടര്‍ നമ്ബര്‍ പാസ് വേഡ് എന്നിവ ഉപയോഗിച്ച്‌ പേജില്‍ പ്രവേശിക്കാം.

സംസ്ഥാനം, ജില്ല, വ്യക്തിവിവരങ്ങള്‍ എന്നിവ പൂരിപ്പിക്കുക.

സ്‌ക്രീനിന്റെ ഇടതുവശത്ത് കാണുന്ന ഫീഡ് ആധാര്‍ നമ്ബര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ആധാറിലെ പേര്, നമ്ബര്‍, വോട്ടര്‍ ഐഡി നമ്ബര്‍, മൊബൈല്‍ നമ്ബര്‍ എല്ലാം നല്‍കുക.

നല്‍കിയ വിവരങ്ങളെല്ലാം ശരിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.

▪️എസ് എം എസ് വഴി രജിസ്റ്റര്‍ ചെയ്യാന്‍

വോട്ടര്‍ നമ്ബര്‍ ടൈപ്പ് ചെയ്ത ശേഷം സ്പേസ് ഇട്ട് ആധാര്‍ നമ്ബര്‍ ടൈപ്പ് ചെയ്യുക. ശേഷം 166 എന്ന നമ്ബറിലോ 51969 എന്ന നമ്ബറിലോ എസ് എം എസ് അയക്കാം.