*തിരുവനന്തപുരം നഗരത്തിൽ കഞ്ചാവ് വേട്ട; രണ്ടുപേർ എക്സൈസ് പിടിയിൽ*

തിരുവനന്തപുരം: ക്രിസ്മസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്  തിരുവനന്തപുരം എക്സൈസ് റേഞ്ച് ഓഫീസും എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്‌ക്വാ ഡ് സർക്കിൾ ഇൻസ്പെക്ടർ ആർ.രാജേഷ് നൽകിയ വിവരത്തിന്റെയടിസ്ഥാനത്തിൽ സംയുക്തമായി  നടത്തിയ പരിശോധനയിൽ   വഞ്ചിയൂർ കോടതി പരിസരത്തിനു സമീപത്തു നിന്നും കഞ്ചാവുമായി രണ്ടുപേർ പിടിയിലായി.
തിരുവനന്തപുരം  വള്ളക്കടവ് സ്വദേശി  ടൈറ്റസ് മകൻ  ബൈജു (40)
വള്ളക്കടവ് സ്വദേശിയായ  അഭിലാഷ് (31) എന്നിവരാണ് 4109 കിലോഗ്രാം കഞ്ചാവുമായി മാസ്ട്രോ  ഇനത്തിൽപ്പെട്ട സ്കൂട്ടർ ഉൾപ്പെടെ പിടിയിലായത്.
ഇരുവരും തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും   സ്കൂൾ കോളേജ് വിദ്യാർഥികൾക്കും  ചെറുപ്പക്കാർക്കും അന്യസംസ്ഥാനത്ത് നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് 500,1000,1500, 2000 രൂപയുടെ വിവിധ പൊതികളാക്കി കഞ്ചാവ് വിൽപന നടത്തുന്നവരാണ്.
എക്സൈസ് കമ്മീഷണറുടെ തെക്കൻ മേഖല സ്ക്വാ ഡ് CI യോടൊപ്പം തിരുവനന്തപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ V.G.സുനിൽകുമാർ, AEI,രതീഷ്, പ്രിവന്റ്റീവ് ഓഫീസർ തോമസ് സേവ്യർ ഗോമസ് സിവിൽ എക്സൈസ് ഓഫീസർമാരായ ശരത്, ബൈജു, കമ്മീഷണർ സ്ക്വാഡിലെ ഗ്രേഡ് PO, പ്രകാശ്, ശിവൻ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.