അവിവാഹിതനായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ
കൊടുവഴന്നൂർ , തുരുത്ത് , വെള്ളിപ്പാറ വിശാഖ മന്ദിരത്തിൽ സുഗുണൻ ഇന്ദിര ദമ്പതികളുടെ മകൻ വിശാഖ് (29)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ അമ്മയാണ് വിശാഖിനെ കണ്ടത്. ഉടൻ തന്നെ വിശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുബിൻ ഏക സഹോദരനാണ്. പോസ്റ്റുമാർട്ടം കഴിഞ്ഞ മൃതദേഹം ശനിയാഴ്ച വൈകുന്നേരം വീട്ട് വളപ്പിൽ എത്തിച്ച് സംസ്കരിച്ചു. നഗരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു