ഇന്നലെ രാവിലെ പത്തേമുക്കാലോടെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിനു മുന്നിലെ ഫെഡറൽ ബാങ്കിന്റെ എടിഎമ്മിൽ വച്ചാണ് അപകടം. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പിതാവിനെ ഡിസ്ചാർജ് ചെയ്യുന്നതിനു വേണ്ടി എത്തിയ ചിത്ര പണം എടുക്കുന്നതിന് എടിഎമ്മിന്റെ വാതിൽ തുറന്ന് അകത്തു കടക്കുന്നതിനിടയിലാണ് വാതിൽ തകർന്ന് വീണത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ഒരു മണിക്കൂറിന് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.