രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും , രാഷ്ട്രപതി രാം നാഥ് കോവിന്ദും. ക്രിസ്തുവിന്റെ മാതൃക ജീവിതത്തില്‍ പകര്ത്താനാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു.
ട്വിറ്ററിലൂടെയായിരുന്നു ആശംസ.
'പൗരന്മാര്ക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള നമ്മുടെ ക്രിസ്ത്യന്‍ സഹോദരീ സഹോദരന്മാര്ക്ക് ക്രിസ്തുമസ് ആശംസകള്‍. ഈ സന്തോഷകരമായ അവസരത്തില്‍, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശു ക്രിസ്തുവിന്റെ മാതൃകകള്‍ ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം'-രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
'എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍! യേശുക്രിസ്തു കാണിച്ചുതന്നത് കരുണയുടേയും സേവനത്തിന്റേയും വഴിയാണ്. എല്ലാവര്ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ. ചുറ്റും ഐക്യം ഉണ്ടാകട്ടെ'-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.