കിളിമാനൂർ...ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോയില്ല എന്ന കാരണത്താൽ യുവതി തൂങ്ങി മരിച്ച നിലയിൽ. കരുനാഗപ്പള്ളി സ്വദേശിയും നഗരൂർ ,കടവിള , കുഴിഞ്ഞാലയിൽ പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന അഭിലാഷിൻ്റെ ഭാര്യ സരിത (23)യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തര മണിയോടെയായിരുന്നു സംഭംവം. വക്കം സ്വദേശിയും മേശിരിപ്പണിക്കാരനുമായ അഭിലാഷും സരിതയും തമ്മിൽ പ്രണയ വിവാഹമായിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് കരുനാഗപ്പള്ളി സ്വദേശിനിയായ സരിതയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം വാടകയ്ക്ക് താമസിക്കുകയായിരുന്നു. സരിതയെ അഭിലാഷ് ആശുപത്രിയിൽ കൊണ്ട് പോയില്ല എന്ന കാരണത്താൽ ഇന്നലെ രാത്രി ഇവർ വഴക്കുണ്ടാക്കുകയും തുടർന്ന് സരിത വീടിനുള്ളിൽ തൂങ്ങുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. ഉടൻ തന്നെ സരിതയെ കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെൻ്റ്റിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള അഭിനന്ദ് ഇവരുടെ മകനാണ്. മൃത് ദേഹം കേശവപുരം ആശുപത്രി മോർച്ചറിയിൽ. നഗരൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.