#കിളിമാനൂർ. സംസ്ഥാന സർക്കാരിന്റെ നൂതനകർമ പദ്ധതിയായ അതി ദാരിദ്രരെ കണ്ടെത്തൽ സർവ്വേ പൂർത്തിയാക്കി ഗുണഭോക്താക്കളുടെ പട്ടിക പ്രഖ്യാപനം നടത്തിയ ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്ത് ആയി മാറി പഴയകുന്നുമ്മൽ. സാമ്പത്തികം, ആരോഗ്യം,ഭക്ഷണം,പാർപ്പിടം എന്നീ അതിക്ലെശഘടകങ്ങളുടെ മാനദണ്ഡ പ്രകാരമാണ് ഗുണഭോക്താക്കളെ തെര ഞ്ഞെടുത്തത്. പഞ്ചായത്തിലെ,17 വാർഡുകളിലായി 152പേരാണ് പട്ടി കയിൽ ഉൾപ്പെട്ടിട്ടുള്ളത്. പ്രത്യേക പരി ശീലനം നേടിയ എന്യുമാറേറ്റർമാർ പൂർണമായും മൊബൈൽ അപ്ലിക്കേഷൻ വഴിയാണ് വിവരശേഖ രണം നടത്തി സർവ്വേ പൂർത്തികരിച്ചത്. വാർഡ് തല ജനകീയ സമിതിയും ഫോക്കസ് ഗ്രൂപ്പും തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ബ്ലോക്ക് സമിതി നേരിട്ട് പരിശോധന നടത്തിയതിന് ശേഷമാണ് പ്രസിദ്ധി കരിച്ചത്. തുടർന്ന് ഗ്രാമസഭയും പഞ്ചായത്ത് ഭരണസമിതിയും അംഗീ കരിച്ചു. പഞ്ചായത്ത് ഭരണ സമിതി, ഉദ്യോഗസ്ഥർ, സന്നദ്ധ സേവകർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് പട്ടിക എളുപ്പത്തിൽ തയ്യാറാക്കാൻ ഇട യായത്. അതി ദാരിദ്ര്യ ഗുണ ഭോക്തൃ പട്ടിക അംഗീകരിക്കൽ ജില്ലതല പ്രഖ്യാ പനം പഴയകുന്നുമ്മൽ പഞ്ചായത്തത്തിൽ ഒ.എസ്.അംബിക എം എൽ എ നടത്തി. പ്രസിഡന്റ് കെ. രാജേന്ദ്രൻ അധ്യ ക്ഷനായി. സെക്രട്ടറി ശ്യാം കുമാരൻ സ്വാഗത വും പഞ്ചായത്തഅംഗം എൻ. സലിൽ നന്ദിയും പറഞ്ഞു. എന്യുമറെറ്ററായി പ്രവർത്തിച്ച വിദ്യ എഞ്ചിനീയറിങ് കോളേജ് വിദ്യാ ർത്ഥികൾക്ക് പഞ്ചായത്ത് സാക്ഷ്യ് പത്രം നൽകി. ജില്ലാ ദാരിദ്ര ലഘുകരണ പ്രൊജക്റ്റ് ഡയറക്ടർ Y.വിജയകുമാർ,ബ്ലോക്ക് സെക്രട്ടറി ശ്രീജറാണി,വൈസ് പ്രസിഡന്റ് ഷീബ.എസ്. വി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ ജി എൽ അജീഷ്,സിബി.എസ്,അനിൽകുമാർ എസ്,സരളമ്മ, ഷീല, കില ബ്ലോക്ക് കോർഡിനേറ്റർ എം.സത്യശീലൻ,
എസ്.രഘുനാഥൻ,എന്നിവർ പങ്കെടുത്തു.