നിങ്ങളുടെ ഏറ്റവും അടുത്തുള്ള റേഷൻ കടകൾ റേഷൻ സംബന്ധമായ വിവരങ്ങൾ എന്നിവ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ വിരൽത്തുമ്പിൽ അറിയുവാൻ കഴിയുന്ന കേന്ദ്ര സർക്കാരിന്റെ നൂതന സംവിധാനമാണ് മേരാ റേഷൻ ആപ്ലിക്കേഷൻ.
ഇപ്പോള്‍ മേരാ റേഷന്‍ ആപ്ലികേഷനുകള്‍ ഇന്ത്യയിലെ 32 സംസ്ഥാനങ്ങളിലും കൂടാതെ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആണ് മേരാ റേഷന്‍ ആപ്ലികേഷനുകള്‍ ലഭ്യമാകുന്നത് .
മേരാ റേഷന്‍ എന്ന പേരിലാണ് ഈ ആപ്ലികേഷനുകള്‍ പ്ലേ സ്റ്റോറുകളില്‍ ഉള്ളത്. നിലവില്‍ ഇംഗ്ലീഷ് കൂടാതെ ഹിന്ദി എന്ന ഭാഷകളില്‍ മാത്രമാണ് കേന്ദ്ര സർക്കാരിന്റെ മേരാ റേഷന്‍ ആപ്ലികേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് .
അതുപോലെ തന്നെ കൂടുതല്‍ സഹായത്തിനു ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആയ 14445 എന്ന നമ്പറിലേക്ക് വിളിക്കുവാനും സാധിക്കുന്നതാണ് .
👉🏻എങ്ങനെയാണു ഈ ആപ്ലികേഷനുകള്‍ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .
1.ആദ്യം തന്നെ പ്ലേ സ്റ്റോറുകളില്‍ നിന്നും മേരാ റേഷന്‍ ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക
2.ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം മേരാ റേഷന്‍ ആപ്ലികേഷനുകള്‍ ഓപ്പണ്‍ ചെയ്യുക
3.അടുത്തതായി എത്തുന്നത് ഹോം സ്ക്രീന്‍ ആണ് .അതില്‍ 10 ഓപ്‌ഷനുകള്‍ നല്‍കിയിരിക്കുന്നു
4.അതില്‍ ആദ്യ ഓപ്‌ഷന്‍ രജിസ്‌ട്രേഷന്‍ എന്ന ഓപ്‌ഷന്‍ ആണ്
5.നിങ്ങളുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കി രജിസ്‌ട്രേഷന്‍ എന്ന ഓപ്‌ഷനിലൂടെ രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നു
6.അതില്‍ തന്നെ അടുത്തുള്ള റേഷന്‍ ഷോപ്പുകളുടെ വിവരങ്ങള്‍ അറിയുന്നതിനും സൗകര്യം ഉണ്ട്
7.കൂടാതെ നിങ്ങള്‍ നടത്തിയ ട്രാന്‍സാക്ഷനുകള്‍ അറിയുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്.
അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുവാനായി : https://play.google.com/store/apps/details?id=com.nic.onenationonecard