ആറ്റിങ്ങൽ: സമ്പൂർണ ലഹരിരഹിത നഗരമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനാണ് വിമുക്തി പദ്ധതിയുടെ വാർഡ്തല അവലോകന യോഗം ചേർന്നത്. നഗരസഭ ആറാം വാർഡ് തച്ചൂർകുന്ന് അംഗനവാടിയിൽ സംഘടിപ്പിച്ച യോഗം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരായ മനോജ്, ബിജു തുടങ്ങിയവർ ബോധവൽക്കര പ്രഭാഷണം നടത്തി. വാർഡിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് യോഗം വിലയിരുത്തി. സിഡിഎസ് ചെയർപേഴ്സൺ എ.റീജ, അംഗനവാടി ടീച്ചർ ഗിരിജ, കമ്മിറ്റി അംഗങ്ങളായ മംഗളാനന്ദൻ, ചന്ദ്രൻ, കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.