👉🏻ഇത് ഒരിക്കലും നമ്മുടെ നഗ്നമായ കൈകൾ കൊണ്ട് സ്പർശിക്കാൻ സാധിക്കില്ല കാരണം ഇതൊരു ഡിജിറ്റൽ കറൻസിയാണ്.
▪️എന്താണ് ക്രിപ്റ്റോ കറൻസി.. ❓️
ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത വെർച്വൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോകറൻസി. അതി സങ്കീർണമായ പ്രൊഗ്രാമുകളിലൂടെയാണ് ക്രിപ്റ്റോ രൂപീകരിച്ചിരിക്കുന്നത്. സോഫ്റ്റ് വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നു വിളിയ്ക്കുന്നത്. സതോഷി നകമോട്ടോ ആണ് 2008-ൽ ക്രിപ്റ്റോ കറൻസി കണ്ടു പിടിയ്ക്കുന്നത്.
▪️എന്താണ് ബിറ്റ്കോയിൻ.. ❓️
ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്‌കോയിൻ. രൂപ, യുഎസ് ഡോളർ, യൂറോ തുടങ്ങിയ കറൻസികൾ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായാണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ സാധാരണ കറൻസികളിൽ നിന്ന് വ്യത്യസ്തമായി, ബിറ്റ്‌കോയിൻ ഡിജിറ്റൽ രൂപത്തിൽ മാത്രമേ ലഭ്യമാകൂ. ഇന്ന് ലോകത്ത് ലഭ്യമായ 4,000-ലധികം ക്രിപ്റ്റോകറൻസികളിൽ ഒന്ന് മാത്രമാണ്.
▪️ക്രിപ്റ്റോ കറൻസികൾ ഏതൊക്കെ.. ❓️
ബിറ്റ് കോയിൻ, ഇതേറിയം, റിപ്പിൾ, ലൈറ്റ് കോയിൻ, സ്റ്റെല്ലർ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോ കറൻസികൾ. ഇതിൽ തന്നെ ഏറ്റവും മൂല്യമേറിയതും പ്രചാരമേറിയതും ബിറ്റ് കോയിനാണ്. ആദ്യത്തെ ക്രിപ്റ്റോ കറൻസിയും ഇതു തന്നെ. ഡോളറിനെതിരെ 1,0000 ഡോളറോളമാണ് ഇപ്പോൾ ബിറ്റ് കോയിൻറെ മൂല്യം. ബിറ്റ് കോയിൻ എക്സ്ചേഞ്ചുകൾ വഴിയാണ് ബിറ്റ് കോയിനുകളുടെ ട്രേഡിങ് നടക്കുന്നത്.
▪️എന്താണ് ബ്ലോക്ക്‌ചെയിൻ.. ❓️
ക്രിപ്റ്റോകറൻസി ഇടപാടുകൾ ലെഡ്ജറിൽ സൂക്ഷിക്കുന്നതിനായി കുറച്ച് ആളുകളും അവരുടെ കമ്പ്യൂട്ടറുകളുടെ ഒരു ശൃംഖലയുണ്ട്. ക്രിപ്‌റ്റോകറൻസിയുടെ ഏത് കൈമാറ്റവും ഈ നെറ്റ്‌വർക്കിൽ ഉള്ള എല്ലാവരും സാധൂകരിക്കണം. ഇടപാട് പ്രതിഫലിപ്പിക്കുന്നതിനായി ലെഡ്ജർ അപ്ഡേറ്റ് ചെയ്യും. ഈ സാങ്കേതികവിദ്യയെ ബ്ലോക്ക് ചെയിൻ എന്ന് വിളിക്കുന്നു. വികേന്ദ്രീകൃത രീതിയിൽ നിരവധി ഉപയോക്താക്കൾ നടത്തുന്ന ഒരു നൂതന റെക്കോർഡ് പരിപാലന സംവിധാനമാണിത്. ഒരു ബിറ്റ്‌കോയിൻ കൈമാറ്റം ചെയ്യുമ്പോൾ, ഒരു ബ്ലോക്ക് ഡാറ്റ (ക്രിപ്റ്റോകറൻസിയെ സൂചിപ്പിക്കുന്ന ഒരു ആൽഫാന്യൂമെറിക് കോഡ്, അതിന്റെ മൂല്യം) നെറ്റ്വർക്കിലേക്ക് ചേർക്കുകയും എല്ലാ കമ്പ്യൂട്ടറുകളിലും ഇവ ഷെയർ ചെയ്യുകയും ചെയ്യുന്നു.
▪️ക്രിപ്റ്റോകറൻസികൾക്ക് നിരോധനം എന്തുകൊണ്ട്.. ❓️
ഡിജിറ്റൽ കറൻസികൾക്ക് പ്രചാരം ഏറുന്നത് ബാങ്കിങ് സംവിധാനം ദുർബലമാക്കിയേക്കാം എന്നതാണ് നിരോധനം കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന പ്രധാന വാദം. കള്ളപ്പണമൊഴുക്ക് കൂടും എന്നും സാമ്പത്തിക ക്രമക്കേടുകൾക്കും തട്ടിപ്പുകൾക്കും ഇടയുണ്ടെന്നതും ഇപ്പോഴും ക്രിപ്റ്റോ കറൻസികളിൽ നിന്ന് ഭരണകൂടങ്ങളെ അകറ്റി നിർത്തുന്നു. ഇതേ കാരണം തന്നെയാണ് ഇന്ത്യയിൽ കേന്ദ്ര ബാങ്കും ചൂണ്ടിക്കാട്ടിയിരുന്നത്.
▪️ക്രിപ്റ്റോ കറൻസികൾക്ക് മറ്റു രാജ്യങ്ങളിൽ നിരോധനമുണ്ടോ..❓️
ഇന്ത്യയ്ക്ക് പുറമേ ചൈന, നേപ്പാൾ, റഷ്യ, വിയറ്റ്നാം, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളും ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾ നിരോധിച്ചിട്ടുണ്ട്.
▪️ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയത് എപ്പോൾ.. ❓️
2018 ഏപ്രിലിൽ ആണ് റിസർവ് ബാങ്ക് ക്രിപ്റ്റോ കറൻസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. സാമ്പത്തിക വളർച്ചയെ ബാധിക്കും ക്രമക്കേടുകൾക്കിടയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം.
▪️എന്താണ് ഒരു ക്രിപ്‌റ്റോ ക്രെഡിറ്റ് കാര്‍ഡ്.. ❓️
ഒരു ക്രിപ്‌റ്റോ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിനെ ക്രിപ്‌റ്റോകറന്‍സി ചെലവഴിക്കാന്‍ അനുവദിക്കുകയും അത് ക്രിപ്‌റ്റോകറന്‍സികളില്‍ പ്രതിഫലം നല്‍കുകയും ചെയ്യുന്നു. ക്രിപ്‌റ്റോ ലോകത്തും ഡെബിറ്റ് കാര്‍ഡുകളുണ്ട്.
ക്രിപ്‌റ്റോ ഡെബിറ്റ് കാര്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി കാര്‍ഡ് ഇഷ്യൂവറില്‍ നിന്ന് കടം വാങ്ങാനും പിന്നീട് തിരിച്ചടയ്ക്കാനും ക്രിപ്‌റ്റോ ക്രെഡിറ്റ് കാര്‍ഡ് നിങ്ങളെ അനുവദിക്കുന്നു. പരമ്പരാഗത ക്രെഡിറ്റ് കാര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമല്ല. നിങ്ങള്‍ ക്രിപ്‌റ്റോയില്‍ പണം തിരികെ നല്‍കുമെന്നതാണ് വലിയ വ്യത്യാസം.
ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളിലും റിവാര്‍ഡുകള്‍ ലഭിക്കും. വ്യത്യസ്ത ക്രിപ്‌റ്റോ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോക്താക്കള്‍ക്ക് വ്യത്യസ്തമായി പ്രതിഫലം നല്‍കുന്നു.