യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്കും ഗുണ്ടാ അതിക്രമങ്ങൾക്കും എതിരെ യാതൊന്നും ചെയ്യാൻ സാധിക്കാത്ത കേരളത്തിലെ ആഭ്യന്തര വകുപ്പിനെതിരെ കിളിമാനൂർ പോലീസ് സ്റ്റേഷനു മുന്നിൽ നോക്കുകുത്തിസ്ഥാപിച്ച് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ബൻഷാ ബഷീർ അധ്യക്ഷത വഹിച്ച യോഗം പ്രതിഷേധയോഗം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷനും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജി.ജി. ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ സിബി ശൈലേന്ദ്രൻ, കണ്ണൻ പുല്ലയിൽ, ഗണേഷ് പുത്തൻവീട്, ആരിഫ് ഖാൻ,യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി രാഹുൽ ചെറുക്കാരം, സുജിത്ത് കുന്നുമ്മേൽ തുടങ്ങിയവർ പ്രസംഗിച്ചു.