സംസ്ഥാനത്കൊറോണയുടെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ജാഗ്രത കര്‍ശനമാക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ റഷ്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹൈ റിസ്ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. ഇവിടെ നിന്നും എത്തിയ 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. രാവിലെ 5.25-നുള്ള വിമാനത്താവളത്തിലാണ് ഇയാളെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ അമ്പലമുകളിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏത് ജനിതക വകഭേദമാണെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനയ്ക്കായി ഇയാളുടെ സാംപിള്‍ തിരുവനന്തപുരത്തേക്ക് അയക്കും.