വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളില്‍ രൂപപ്പെട്ടിരിക്കുന്ന പുതിയ തൊഴില്‍ സാധ്യതകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി (NORKA Roots) നോര്‍ക്ക റൂട്ട്സ് അസാപ്പുമായി (ASAP) ചേര്‍ന്ന് ആവിഷ്‌കരിച്ചിരിക്കുന്ന (Foreign Language Training Programme) വിദേശഭാഷാ പരിശീലന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.

ജാപ്പനീസ്, ജര്‍മ്മന്‍, ഇംഗ്ലീഷ് (ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി), ഫ്രഞ്ച് എന്നീ ഭാഷകളിലാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. 50 ശതമാനം ഫീസ് സബ്‌സിഡിയോടെ നടത്തുന്ന ജാപ്പനീസ്, ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷാപ്രോഗ്രാമുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാമെന്ന് നോര്‍ക്ക സി.ഇ.ഒ അറിയിച്ചു. അവസാന തീയതി: ഡിസംബര്‍ 25.