കല്ലമ്പലം :മുത്താന കൊടുവേലികോണത് 2018ൽ കെ വി എം ക്ലബ് ആക്രമിച്ചു പെട്രോൾ ബോംബെറിഞ്ഞു ക്ലബ്ബ് ഭാരവാഹികളെ കൊല്ലാൻ ശ്രമിച്ച കേസിൽ പലയിടങ്ങളിലായി മൂന്ന് വർഷത്തോളം ഒളിവിലായിരുന്ന കിഴക്കനേല സുനിയ മന്ദിരത്തിൽ വിഷ്ണു പ്രസാദിനെ (24)കല്ലമ്പലം ഇൻസ്‌പെക്ട്ടർ ഫറോസ് അറസ്റ്റ് ചെയ്തു.വർക്കല ഡി വൈ എസ് പി നിയാസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്.എസ് ഐ മാരായ ശ്രീലാൽ ചന്ദ്ര ശേഖരൻ,വിജയകുമാർ,ഗ്രേഡ് എസ് ഐ ജയൻ,എ എസ് ഐ നജീബ്,സി പി ഒ മാരായ വിനോദ്, ഹരിമോൻ,പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്, പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.2018ൽ നടന്ന മറ്റൊരു കൊലപാതക ശ്രമ കേസിൽ പ്രതിയാണ് വിഷ്ണു പ്രസാദ്.