*കോവിഡ് കാലത്തെ അതിജീവിക്കാൻ ഊർജം പകർന്ന് ഒരു മനുഷ്യാവകാശ ദിനം കൂടി*

*കെ എസ് ടി എ വനിത സെമിനാർ*

കിളിമാനൂർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) ഉപജില്ല വനിത സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മനുഷ്യാവകാശ ദിനം ആചരിച്ചു.സാമൂഹ്യവും സാംസ്‌കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുകയും ഒപ്പം എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കുക്കുകയുമാണ്‌ ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്‌. മഹിള അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡി.സ്മിത മനുഷ്യാവകാശ ദിനാചരണ പരിപാടിയുടെ ഭാഗമായി വനിത സെമിനാറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.മഹിളാ അസോസിയേഷൻ കിളിമാനൂർ ഏര്യാ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീജ ഉണ്ണികൃഷണൻ വിഷയാവതരണം നടത്തി.കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടിവ് വി ആർ സാബു,കെ വി വേണുഗോപാൽ, എം എസ് ശശികല,കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, ഉപജില്ലാെ സെക്രട്ടറി കെ നവാസ് എന്നിവർ സംസാരിച്ചു. ഉപജില്ലാ   പ്രസിഡന്റ് ഷെമീർഷൈൻ എസ് അദ്ധ്യക്ഷത വഹിച്ചു. ജോ.സെക്രട്ടറി സി എസ് സജിത സ്വാഗതവും എക്സിക്യൂട്ടിവ്  എൻ എസ് അനിത നന്ദിയും പറഞ്ഞു.

ചിത്രം: കെ എസ് ടി എ സെന്ററിൽ വച്ചു നടന്ന മനുഷ്യാവകാശ ദിനാചരണവും വനിതാ സെമിനാറും മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും നഗരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഡി.സ്മിത ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുന്നു.