മുന്‍കൂറായി പണം നല്കി കാര്‍ഡ് വാങ്ങി റീ ചാര്‍ജ് ചെയ്ത് വൈദ്യുതി ഉപയോഗിക്കാവുന്നതിനായ് കേന്ദ്ര സർക്കാർ സഹായത്തോടെ
കെഎസ്ഇബി നടപ്പിലാക്കുന്ന സംവിധാനമാണ് "സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി"
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി" നിലവിൽ വരുന്നതോടെ ഉപയോഗശേഷം പണം നല്കുന്ന നിലവിലെ രീതി അവസാനിക്കും. ആദ്യഘട്ടത്തില്‍ ചെറുകിട, വന്‍കിട വ്യവസായശാലകള്‍ക്കും തുടര്‍ന്നു കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കും അവസാനഘട്ടത്തില്‍ സാധാരണക്കാര്‍ക്കും സ്മാര്‍ട്ട് മീറ്റര്‍ സംവിധാനം ലഭ്യമാക്കും.
2025 മാര്‍ച്ച് 31നകം പദ്ധതി പൂര്‍ണതോതില്‍ നടപ്പാക്കും. പദ്ധതിക്കായി സ്മാര്‍ട്ട് മീറ്റര്‍ വാങ്ങുന്നതിനും വിതരണശൃംഖല ശക്തിപ്പെടുത്തുന്നതിനും ഉള്‍പ്പെടെ 3,000 കോടി രൂപയുടെ വിശദമായ പദ്ധതി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനൊരുങ്ങുകയാണ് കെഎസ്ഇബി.
സ്മാര്‍ട്ട് മീറ്ററിന്റെ വില ഉപയോക്താക്കളില്‍നിന്ന് ഘട്ടംഘട്ടമായി ഈടാക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ നടന്നെങ്കിലും ഇതില്‍ അന്തിമതീരുമാനമുണ്ടായിട്ടില്ല.