*വെള്ളിയാഴ്ച്ച അവധി ഞായറാഴ്ച്ചയിലേക്ക് മാറ്റി യുഎഇ , വെള്ളിയാഴ്ച്ച ഉച്ചവരെ*

ദുബൈ : വെള്ളിയാഴ്ച്ച അവധിയെന്ന അറബ് രാജ്യങ്ങളിലെ പരമ്പരാഗത രീതിക്ക് മാറ്റം വരുത്തി യുഎഇ . യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ ശനി , ഞായർ ദിവസങ്ങളിലായിരിക്കും അവധി . വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും . നേരത്തെ , വെള്ളി , ശനി ദിവസങ്ങളിലായിരുന്നു അവധി . പുതിയ സമയമാറ്റം ദുബൈ ഗവൺമെന്റിന്റെ ജീവനക്കാർക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു . ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും . വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവൃത്തിസമയം . തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും . ആഴ്ചയിൽ നാലര ദിവസം പ്രവൃത്തിദിനമാക്കുന്ന രീതിയിലാണ് പുതിയ സജ്ജീകരണം .