ട്രിവാൻഡ്രം: തൊഴിൽ ക്ഷമതയിൽ തിരുവനന്തപുരം പ്രധാനപ്പെട്ട സ്ഥാനം ഇന്ത്യയിൽ നേടി. ചെറുപ്പാക്കാരുടെ ഇടയിൽ ഏറ്റവും എംപ്ലോയബിലിറ്റി ഉള്ള മൂന്ന് നഗരങ്ങളിൽ ഒന്ന് തിരുവനന്തപുരമാണ്. നൂമറിക്കൽ സ്കിൽ, കമ്പ്യൂട്ടർ സ്കിൽ എന്നിവയിലും ആദ്യ മൂന്ന് നഗരങ്ങളിൽ തിരുവനന്തപുരമുണ്ട്. സ്ത്രീകൾ ജോലിക്കായി തിരഞ്ഞെടുക്കുന്ന നഗരങ്ങളിൽ രണ്ടാമത് കൊച്ചിയുമുണ്ട്.
റിക്രൂട്ട്മെന്റിനായി കമ്പനികൾ തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങളിൽ നാലാമതാണ് കേരളം. തിരുവനന്തപുരത്തും കൊച്ചിയിലും മാറ്റങ്ങൾ ഒരുപാട് വന്നെങ്കിലും ടാലന്റിനെ അപേക്ഷിച്ച് കേരളത്തിൽ ഇപ്പോഴും താരതമ്യേന അവസരങ്ങൾ കുറവാണ് എന്നും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ ഐടി പാർക്കുകളിൽ സ്പേസുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട് എങ്കിലും ടെക്‌നോപാർക്ക് തിരുവനന്തപുരം ക്യാമ്പസ്സിൽ നിർമാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ 50% സ്പേസ് ലീസ് ആകുകയും, 40% ബുക്കിങ് ആകുകയും, 10% മാത്രം ബാക്കി നിൽക്കുന്ന സാഹചര്യവും നിലവിലുണ്ട്. തിരുവനന്തപുരത്തെ ടെക്‌നോപാർക്ക് ഏഷ്യയിലെ വലിയ ഐടി പാർക്കുകളിൽ ഒന്നാണ്. തൊഴിൽ ക്ഷമതയിൽ തിരുവനന്തപുരം ഇന്ത്യയിൽ മൂന്നാമതും, അടിസ്ഥാന സൗകര്യവും മറ്റും തിരുവനന്തപുരത്തിന്റെ മാറ്റ് കൂട്ടുന്നു.