*ഹൃദയാഘാതത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിജുവിൻ്റെ അവയവങ്ങൾ പലർക്കും പുതുജീവൻ നൽകും*

ബിജുവിൻ്റെ അവയങ്ങൾ  പലർക്കും പുതുജീവൻ നൽകും
 ഹൃദയാഘാതvത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിജുവിൻ്റെ അവയവങ്ങൾ ധാനം ചെയ്യാൻ കുടുംബ സന്നദ്ധരായി. തിതുവനന്തപുരം പെരുകാവ് ശ്രീനന്ദനത്തിൽ നാരായണൻ നായരുടെയും ഭാനുമതിയമ്മയുടെയും മകൻ ബിജു (44) ൻ്റെ അവയവങ്ങളാണ് ഇനി പലരിലും ജീവിക്കുന്നത്. നാലു ദിവസം മുൻപാണ്‌ ബിജുവിന് ഹൃദയാഘാതം സംഭവിച്ചത്. ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ വിധിയെഴുതുകയായിരുന്നു.

 തുടർന്ന് ബന്ധുക്കൾ മൃതസഞ്ജിവനിയുമായി ബന്ധപ്പെട്ട് അവയവങ്ങൾ ധാനം ചെയ്യാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഡോക്ടർമാരുടെ സംഘം അശുപത്രിയിലെത്തി പരിശോധനകൾ നടത്തി രാത്രി ഒൻപതു മണിയോടെ അവയവങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കും.

 മലയാള മനോരമയിൽ ഡിറ്റിപി ഓപ്പറേറ്ററാണ് ബിജു കുമാർ.
 ഭാര്യ : മീര
ഏക മകൾ പതിനാലുവയസുള്ള ശ്രീനന്ദന.