ഇന്തൊനീഷ്യയില്‍ ഭൂചലനം,സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ജക്കാർത്ത: ഇന്തൊനീഷ്യയില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആയിരം കി.മീ. ‌വരെ തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് പസഫിക് സൂനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ മോമറി പട്ടണത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.