ആസാദി കാ അമൃത് മഹോത്സവ് : അഞ്ചുതെങ്ങ് കോട്ടയിൽ ഭാരതത്തിന്റെ ചരിത്ര സമാരകങ്ങളുടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്ര പ്രദർശനം

അഞ്ചുതെങ്ങ് കോട്ടയിൽ ഭാരതത്തിന്റെ ചരിത്ര സമാരകങ്ങളുടെ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചിത്ര പ്രദർശനം 

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷമായ 'ആസാദി കാ അമൃത് മഹോത്സവ് ന്റെ ഭാഗമായിട്ടാണ് അഞ്ചുതെങ്ങ് കോട്ടയിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ചരിത്ര സ്മാരകങ്ങളുടെ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നത്.

ഡിസംബർ 28 മുതൽ 31 വരെ നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉൽഘാഠനം ഇന്നലെ വൈകിട്ട് അഞ്ചുതെങ്ങ് കോട്ടയിൽ വച്ച്  പത്മശ്രീ : ആചാര്യ കുഞ്ഞോൾ മാസ്റ്റർ നിർവ്വഹിച്ചു

അഞ്ചുതെങ്ങ് കോട്ടയിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിൽ ഭാരതത്തിൽ സ്വാതന്ത്ര്യ സമര ചരിത്രം വിളിച്ചോതുന്ന ചരിത്ര സ്മാരകങ്ങളുടെ ചിത്രങ്ങളും അവയുടെ ചരിത്രവും വിശദീകരിക്കുന്ന പ്രദർശനമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടെ നേതൃത്വത്തിൽ, തൃരൂർ സർക്കിളാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ 8 മുതൽ വൈകിട്ട് 6 മണിവരെ  സന്ദർശന സമയം നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രദർശന പരിപാടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള സൗജന്യ  പ്രദർശനമാകും ഉണ്ടാക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.