*മടവൂരിൽ പതിനായിരത്തിൽപരം രൂപയുടെ നിരോധിത പുകയില ഉത്പന്നം പിടികൂടി*

അനധികൃതമായി സൂക്ഷിച്ചിരുന്ന പതിനായിരത്തിൽപരം രൂപയുടെ നിരോധിത പുകയില ഉത്പന്നം  പിടികൂടി. മടവൂർ ജംഗക്ഷന് സമീപത്ത് പ്രവർത്തിക്കുന്ന ആശാൻ സ്റ്റോറിലും സമീപ ഗോഡൗണുകളിലുമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറ്റി എഴുപത്തിരണ്ട് കിലോഗ്രാം പാൻമസാലകളാണ് വർക്കല എക്സൈസ് സംഘം പിടികൂടിയത്.  സംഭവവുമായി ബന്ധപ്പെട്ട് ഷാഹുൽ ഹമീദ്, അബ്ദുൾ സലാം, ചോട്ടാ ലാൽ എന്നിവർക്കെതിരെ കോട്പാ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പക്ടർ ഹരികുമാറിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർ രതീശൻ ചെട്ടിയാർ സിവിൽ എക്സൈസ് ഓഫീസർമാരായ ലിബിൻ, സജീർ ,ചന്തു ഡ്രൈവർ ഇഗ്‌നേഷ്യസ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പെട്രോളിങ്ങിലാണ് നിരോധിത പുകയില ഉത്പന്നം പിടികൂടിയത്. ക്രിസ്തുമസ് ന്യൂ ഇയർ പ്രമാണിച്ച് ശക്തമായ നിരീക്ഷണമാണ് എക്സൈസ് സംഘം ഏർപെടുത്തിയിരിക്കുന്നത്.