ആറ്റിങ്ങൽ: ആലംകോട് മത്സ്യ ചന്തക്ക് സമീപം നിർത്തിയിട്ടിരുന്ന GA 10 T 0281 രെജിസ്ട്രേഷൻ നമ്പരുള്ള വാഹനമാണ് നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്. മണിക്കൂറുകൾ വാഹനം പാർക്ക് ചെയ്ത് വാഹനത്തിലെ മലിനജലം പൊതുനിരത്തിൽ ഒഴുക്കി വിടുകയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് സ്ഥലത്തെത്തി പോലീസിന്റെ സഹായത്തോടെ മത്സ്യം ഉൾപ്പടെ വാഹനം പിടിച്ചെടുക്കുക ആയിരുന്നു. നഗരസഭ മാർക്കറ്റിനുള്ളിൽ വച്ച് മത്സ്യം കയറ്റിറക്ക് നടത്തുന്നതിന് മാത്രമെ നീയമപരമായി കച്ചവടക്കാർക്ക് അനുമതി നൽകിയിട്ടുള്ളു. അത്തരത്തിൽ വാഹനങ്ങളിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം ശേഖരിച്ച് സംസ്കരിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭ ചട്ടം നിർകർശിക്കുന്ന പ്രകാരം പിടിച്ചെടുത്ത വാഹനത്തിന് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിച്ചു. നിരവധി വാഹനങ്ങൾ ഇത്തരത്തിൽ മാർക്കറ്റിന് പുറത്ത് നിർത്തിയിട്ട് മലിനജലം ഒഴുക്കിവിടുന്നതായി പരാതികൾ ലഭിച്ചിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ വ്യാപകമായി പരിശോധനകൾ നടത്തി ചട്ടലംഘനം നടത്തുന്നവർക്കെതിരെ കർശന നീയമ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി എസ്.വിശ്വനാഥൻ അറിയിച്ചു.