*വാഹനപകടത്തിൽ കുളത്തിലേക്ക് തെറിച്ചു വീണു മുങ്ങിതാഴ്ന്നുകൊണ്ടിരിന്ന കാറിനുള്ളിൽ നിന്നും അമ്മയെയും ആറ് വയസ്സുകാരൻ മകനെയും രക്ഷിച്ച ഫയർ ഫോഴ്‌സ് ജീവനക്കാർ നാട്ടിലെ താരമായി*

ചവറ: വാഹനപകടത്തിൽ കുളത്തിലേക്ക് തെറിച്ചു വീണു മുങ്ങിതാഴ്ന്നുകൊണ്ടിരിന്ന കാറിനുള്ളിൽ നിന്നും അമ്മയെയും  ആറ് വയസ്സുകാരൻ മകനെയും രക്ഷിച്ച ഫയർ ഫോഴ്‌സ് ജീവനക്കാർ നാട്ടിലെ താരമായി.
       തേവലക്കര പാലയ്ക്കൽ ബീന ഭവനിൽ അനുവിനെയും മകൻ സനൽ കൃഷ്ണനെയുമാണ് ഫയർ ഫോഴ്‌സ് ജീവനക്കാർ ജീവിതത്തിന്റെ കരയിൽ തിരിച്ചെത്തിയത്.
        സഹപ്രവർത്തകന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുക്കാൻ  അതുവഴി പോകുകയായിരുന്ന ചവറ അഗ്നിരക്ഷാനിലയത്തിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ നൗഫർ പി നാസർ ഒറ്റക്ക് കുളത്തിൽ ഇറങ്ങി രക്ഷപ്രവർത്തനം ആരംഭിച്ചു.
     തുടർന്ന് അത് വഴി എത്തിയ കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയത്തിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ മിഥുനും സുഹൃത്ത് സന്ദീപും കുളത്തിൽ ഇറങ്ങി  അതിസാഹസികമായി അമ്മയെയും മകനെയും രക്ഷപ്പെടുത്തി.
     മിഥുന്റെ സുഹൃത്തുക്കളായ സന്ദീപ്, അനീഷ് ചന്ദ്രൻ, ശ്യാം, ബിജിത്ത് നാട്ടുകാരായ അയ്യൂബ്, ആശിഖ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ ഒപ്പം ചേർന്നു.