*കുനൂർ കോപ്റ്റർ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ധീര ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിച്ച് സിപിഎം തച്ചൂർകുന്ന് ബ്രാഞ്ച്*

ആറ്റിങ്ങൽ: കഴിഞ്ഞ ദിവസം തമിഴ്നാട് കുനൂര് നടന്ന ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പൊലിഞ്ഞ 13 ധീര ജവാൻമാർക്കാണ് സിപിഎം തച്ചൂർകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. പ്രദേശത്തെ വിമുക്ത ഭടൻമാർ വീരമൃത്യു വരിച്ച സൈനികരുടെ ചിത്രങ്ങൾക്ക് മുമ്പിൽ ദീപങ്ങൾ തെളിയിച്ച് മുദ്രാവാക്യം മുഴക്കി. തുടർന്ന് നാട്ടുകാരും യാത്രക്കാരും പാർട്ടി പ്രവർത്തകരും അടങ്ങുന്ന ജനാവലി ധീര യോദ്ധാക്കളുടെ ചിത്രത്തിൽ പുഷ്ങ്ങളർപ്പിച്ചു. സൈനിക മേധാവി ബിപിൻ റാവത്തും വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ മലയാളിയായ എ.പ്രദീപ് ഉൾപ്പടെ 13 പേരുടെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. മലയാളി സൈനികൻ പ്രദീപ് കഴിഞ്ഞ പ്രളയകാലത്തൊക്കെ രക്ഷാപ്രവർത്തനങ്ങൾക്ക് നാടിന്റെ നട്ടെല്ലായി നിലനിന്ന വ്യക്തി കൂടിയാണ്. രാജ്യത്തിന് കാവൽ നിൽക്കുന്ന പട്ടാളക്കാരും നമുക്ക് അന്നം തരുന്ന കർഷകരുടെയും വിയോഗം നാടിന്റെ തീരാ നഷ്ട്ടമാണെന്നും സിപിഎം ഏരിയ സെന്റെർ അംഗവും മുൻ നഗരസഭ ചെയർമാനുമായ എം.പ്രദീപ് കൂട്ടിച്ചേർത്തു.

നഗരസഭ അധ്യക്ഷ അഡ്വ.എസ്.കുമാരി, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, ബ്രാഞ്ച് സെക്രട്ടറി റ്റി.റ്റി.ഷാജി, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കൃഷ്ണദാസ്, അരുൺ മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.