തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു.

തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം പേട്ടയിൽ ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. ലാലു പുലർച്ചെ എഴുനേറ്റപ്പോഴാണ് പെട്ടെന്നൊരാൾ ഓടിമറയുകയും ബാത്രൂമിൽ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടർന്ന് അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്.
കള്ളനെന്ന് കരുതി കുത്തുകയായിരുന്നുവെന്നാണ് ലാലു പൊലീസിന് നൽകിയ മൊഴി.