*പഠ്ന ലിഖ്ന അഭിയാൻ നഗരസഭാ തല സംഘാടക സമിതി യോഗം ചേർന്നു*

ആറ്റിങ്ങൽ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നഗരസഭ സാക്ഷരതമിഷൻ നടപ്പിലാക്കുന്ന 'പഠ്ന ലിഖ്ന' അഭിയാൻ പദ്ധതിയുടെ സംഘാടക സമിതി യോഗം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വാർഡ്തല സമിതികൾ ഈ മാസം പകുതിയോടെ ചേരാനും സർവ്വേ ടീമിനെ കണ്ടെത്തി അതിലൂടെ വോളന്റെറി അധ്യാപകരെ തിരഞ്ഞെടുക്കാനും യോഗത്തിൽ തീരുമാനമായി. നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാർഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ സ്വാഗതവും, സെക്രട്ടറി എസ്. വിശ്വനാഥൻ പ്രവർത്തന ഘടനയും അവതരിപ്പിച്ചു. നോഡൽ പ്രേരക് ജി.ആർ.മിനിരേഖ പദ്ധതി വിശദീകരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, സാക്ഷരതാ സമിതി അംഗങ്ങൾ, ബി.ആർ.സി, ഡയറ്റ് എന്നീ വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകർ , ഐ.സി.ഡി.എസ്, കുടുംബശ്രീ, എസ്.സി.ഡി.ഒ, കൃഷിഭവൻ, ലൈബ്രറി, മറ്റ് സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.