*ആലംകോടിന്റെ പ്രിയപ്പെട്ട വിഗ്നി മേശിരി നിര്യാതനായി*

ആറ്റിങ്ങൽ ആലംകോട് യുണൈറ്റഡ് മോട്ടോർ  വർക്സ് ഉടമ എസ് വി ഭവനിൽ വിഘ്നേശ്വരൻ ആശാരി (വിഗ്നി മേശിരി)  വയസ് 81
മരണപെട്ടൂ .

ഭരിയാ - ശാമള ദേവി
മക്കൾ - വിജു (യുണൈറ്റഡ് മോട്ടോർ  വർക്സ്)
സാജു(ദുബൈ) 
ലൈജു - സാമൂഹിക ക്ഷേമ വകുപ്പ് പാലക്കാട്
മഞ്ജു 

മരുമക്കൾ
രവി - ഐ.എസ്.ആർ.ഒ
പ്രസാദ് .
ബോബി
മിനി
19.12.2021
സംസ്കാരം - 10:

ആറ്റിങ്ങൽ, ആലംകോട് കിളിമാനൂർ റോഡിലെ യുണൈറ്റഡ് മോട്ടോർ വർക്സ് ഉടമ വിഘ്നേശ്വരൻ ആശാരി അന്തരിച്ചു. 81 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (19 - 12 - 21 ) രാവിലെ 10 ന് നഗരസഭാ സ്മശാനത്തിൽ നടക്കും. ഭാര്യ: ശ്യാമളാദേവി. മക്കൾ: വിജു ( യുണൈറ്റഡ് മോട്ടോർ വർക്ക്സ് ),സാജു (ദുബൈ), ലൈജു (സാമൂഹിക ക്ഷേമ വകുപ്പ് ), മജ്ജു. മരുമക്കൾ: രവി (ഐ എസ് ആർ ഒ ) പ്രസാദ്, ബോബി, മിനി.  വിഘ്നിഅണ്ണൻ എന്ന് പരക്കെ അറിയപ്പെടുകയും വിഘ്നിമേശിരി എന്ന് എല്ലാ പേരാലും വിളിക്കപ്പെടുകയും ചെയ്തിരുന്ന വിഘ്നിആശാരി ഒരു കാലത്ത് ആലംകോട്ടിന്റെ വാഹനമേഖലയുടെ പര്യായമായിരുന്നു. വാഹനങ്ങളുടെ പണികളുമായി ബന്ധപ്പെട്ട അവസാന വാക്കായിരുന്നു അദ്ദേഹം. ആലംകോട് പ്രദേശത്തെ ഏക്കാലത്തെയും വലിയ വർക്സ് ഷോപ്പായിരുന്നു വിഘ്നിമേശിരിയുടേത്. 24 മണിക്കൂറും പ്രവർത്തന നിരതമായിരുന്ന യുണൈറ്റഡ് മോട്ടോർ വക്സിനെ തേടി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും വാഹനങ്ങളെത്തിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി നീണ്ട നിര പതിവു കാഴ്ചയായിരുന്നു. വിഘ്നിയുടെ കരസ്പർശത്തിനായി വാഹനങ്ങൾ ദിവസങ്ങളോളം കാത്തുകിടക്കുമായിരുന്നു. അത്രക്ക് മിടുക്കനും, പ്രഗൽഭനുമായിരുന്നു അദ്ദേഹം ഈ രംഗത്ത്. മാത്രമല്ല കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് പാവങ്ങൾക്കായി നൽകുന്നതിലും അദ്ദേഹം തൽപരനായിരുന്നു. ഗൾഫ് നാടുകളിലേക്ക് പോകാനായി വിസ വന്ന പലരേയും വിമാന ടിക്കറ്റും മറ്റും എടുത്തു നൽകി സഹായിച്ചിരുന്നത് അക്കാലത്ത് നാടാകെ ചർച്ചയായിരുന്നു. യുണൈറ്റഡ് മോട്ടോർ വർക്സിൽ നിന്നും മെക്കാനിക്ക് പഠിച്ച് ജീവിതം കരുപ്പിടിപ്പിച്ച എത്രയോ പേർ വിഘ്നിമേശിരിയുടെ ശിഷ്യസമ്പത്തിലുണ്ട് എന്നതും യാഥാർത്ഥ്യമാണ്.