*വിവാഹ വാഗ്ദാനം നല്‍കി പീഡനം - യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു*

വിവാഹ വാഗ്ദാനം നല്‍കി പീഡനം - യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു*  
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്ത യുവാവ് പോലീസ് പിടിയിലായി. കൊറ്റംങ്കര പേരൂര്‍ അനന്ദനാരായണീയം വീട്ടില്‍ ശശിധരന്‍ മകന്‍ പ്രഭു (40) ആണ് പോലീസ് പിടിയിലായത്. കൊല്ലത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന ഇയാള്‍ സഹപ്രവര്‍ത്തകയായ യുവതിയെ  വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വിശ്വാസം പിടിച്ച്പറ്റിയതിന് ശേഷം വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊണ്ട് പോയി പീഢിപ്പിക്കുകയായിരുന്നു. പീഢന രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച പ്രതി അത് വച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഢിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ യുവതി പിന്‍വാങ്ങാന്‍ ശ്രമിച്ചുവെങ്കിലും മൊബൈലില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണി മുഴക്കി. തുടര്‍ന്ന് യുവതി കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാളെ പേരൂരിലെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിനോദ്.കെയുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ അനീഷ്.എ.പി, സന്തോഷ്, അന്‍സര്‍ഖാന്‍, മധു, എ.എസ്സ്.ഐ സജീല സിപിഒ അജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.