നഗരൂർ വഞ്ചിയൂർ കടവിള പുല്ലു തോട്ടത്ത് പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. പുല്ലു തോട്ടം, സമീർ മൻസിലിൽ വൈദ്യുതി വകുപ്പ് ജീവനക്കാരൻ സമീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച അർധരാത്രി കഴിഞാണ് സംഭവം എന്ന് കരുതുന്നു. സമീറും കുടുംബവും വീട് പൂട്ടി ഒരു യാത്രക്ക് പോയിരുന്നു. തിരികെ തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ ഉണ്ടായിരുന്ന 7500 രൂപ കവർന്നതായി സമീർ പറഞ്ഞു. അലമാരയും മറ്റും വാരിവലിച്ചിട്ട നിലയിൽ ആയിരുന്നു. നഗരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.