ആറ്റിങ്ങൽ: എതിർ ദിശയിൽ വരുകയായിരുന്ന ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് വാഹനങ്ങൾ ഓടിച്ചിരുന്ന യുവതിക്കും യുവാവിനും പരിക്കേറ്റു. തച്ചൂർക്കുന്ന് ജംഗ്ഷനു സമീപമാണ് അപകടം സംഭവിച്ചത്. യുവതിക്ക് നട്ടെല്ലിന് പരുക്ക് പറ്റുകയും യുവതി ഓടിച്ചിരുന്ന യമഹ റെ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. യുവാവിന് തലക്ക് നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. ഇരുവരും തച്ചൂർകുന്ന് സ്വദേശികളാണ്, ഇവർക്ക് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.