തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പി ജി ഡോക്ടര്‍മാരുടെ സമരം തുടരുന്നു.പി ജി ഡോക്ടര്‍മാര്‍ക്ക് പുറമേ ഹൗസ് സര്‍ജന്മാരും ഇന്ന് പണിമുടക്കും. ഇത് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.ഇന്ന് രാവിലെ എട്ടു മണി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കാണ് ഹൗസ് സര്‍ജന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും പിജി ഡോക്ടര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അത്യാഹിത വിഭാഗങ്ങളൊഴികെ ബഹിഷ്കരിക്കാന്‍ തീരുമാനമെടുക്കുമെന്നു മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും മുന്നറിയിപ്പു നല്‍കി.
അടിയന്തര, കൊവിഡ് വിഭാഗങ്ങളിലൊഴികെയുള്ള എല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് ഹൗസ് സര്‍ജന്മാര്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പി ജി അദ്ധ്യാപകരായ ഡോക്ടര്‍മാര്‍ മൂന്ന് മണിക്കൂര്‍ ഒ പി ബഹിഷ്കരിക്കും. പി ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും.
കൂടുതല്‍ ഡോക്ടര്‍മാരെ നിയമിച്ച് ജോലിഭാരം കുറയ്ക്കുക, സ്റ്റൈപന്‍ഡ് പരിഷ്കരണം തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചതാണെന്നും, ചര്‍ച്ചയ്ക്കില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്