അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിലേയും വാണിജ്യ സ്ഥാപനങ്ങളിൽ വിൽപ്പന നടത്തുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ കാലഹരണപ്പെട്ടത് : പരിശോധനയ്ക്ക് സംവിധാനമില്ല.

പ്രദേശങ്ങളിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ വിൽപ്പന നടത്തുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ കാലഹരണപ്പെട്ടത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിന്നും വിൽപ്പന നടത്തുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളാണ് കാലഹരണപ്പെട്ടിട്ടും വിൽപ്പന തുടരുന്നത്.

പരിശോധനയ്ക്ക് സർക്കാർ സംവിധാനങ്ങൾ നിരവധി ഉണ്ടെങ്കിലും അഞ്ചുതെങ്ങിലെ സ്ഥാപനങ്ങൾക്ക് ഇതൊന്നും ബാധകമല്ല. ഇപ്പോഴും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വ്യാപാരികൾ വിൽപ്പന തുടരുകയാണ്.

ഭക്ഷ്യ വസ്തുക്കൾക്ക് കൃത്യമായ നിർമ്മാണ തീയതിയോ കാലഹരണ തീയതിയോ രേഖപ്പെടുത്താത്ത ഉൽപ്പനങ്ങൾപോലും ഇപ്പോഴും ഇവിടത്തെ വാണിജ്യ സ്ഥാപങ്ങൾ വിൽപ്പന നടക്കുകയാണ്. ഉൽപ്പന്നങ്ങളിൽ രേഖപെടുത്തിയിട്ടുള്ള തീയതികൾ കഴിഞ്ഞു മാസങ്ങൾ / വർഷങ്ങൾ കഴിഞ്ഞ ഉൽപ്പന്നങ്ങൾ പോലും ഇപ്പോഴും പ്രദേശത്തെ  സ്ഥാപനങ്ങളിൽ വില്പനയ്ക്ക് ഉണ്ടെന്നാണ് സൂചന.

ഭക്ഷ്യ ഉൽപ്പനങ്ങളുടെ നിർമ്മാണ / കാലാഹരണ തീയതികൾ ഉൾപ്പന്നങ്ങളിൽ കൃത്യമായി രേഖപെടുത്തണമെന്ന കർശന നിയമത്തിലെ പ്രദേശവാസികളുടെ അഞ്ജതമുതലെടുത്താണ് വാണിജ്യ സ്ഥാപന ഉടമകൾ ഇപ്പോഴും ഉപഭോക്താക്കളെ കബളിപ്പിയ്ക്കുന്നത്.

ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥപനങ്ങളുട കൃത്യമായ കണക്കുകൾ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ നിലവില്ലാത്തതും പ്രദേശത്ത് വില്പന നടത്തുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഇല്ലാത്തത് സ്ഥിതി വഷളാക്കുവാൻ കാരണമാകുന്നുണ്ട്. എത്രയും പെട്ടെന്നുതന്നെ അധികൃതരുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.