വക്കംപണിയിൽ കടവിൽ വള്ളം മറിഞ്ഞ് പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം: പോത്തൻകോട്​ സുധീഷ്​ വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ്​ സംഘത്തിന്‍റെ വള്ളം മുങ്ങി പൊലീസുകാരൻ മരിച്ചു. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന്​ വേണ്ടിയുള്ള തിരച്ചിലിനിടെയാണ്​ സംഭവം.

വർക്കല സി.ഐ അടക്കം നാലുപേരാണ്​ വള്ളത്തിൽ​ ഉണ്ടായിരുന്നത്​. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. . കെ.എ.പി ബറ്റാലിയനിലെ ബാലുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു എങ്കിലും മരണപ്പെട്ടു​. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ബാലു. വക്കം പണയിൽ കടവിലാണ് സംഭവം..

കായലിൽ മുങ്ങിയ പോലീസുകാരനെ മുങ്ങി എടുത്തു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലതിരുവനന്തപുരം SAP ക്യാംപിലെ ആലപ്പുഴ സ്വദേശി ബാലു ആണ് മരിച്ചത്



*ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി; വർക്കല സ്റ്റേഷനിലെ പോലീസുകാരന് ദാരുണാന്ത്യം*


പോത്തന്‍കോട് സുധീഷ് വധക്കേസില്‍ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു. അഞ്ചുതെങ്ങ് പണയില്‍ക്കടവിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വര്‍ക്കല സി.ഐ.യും മൂന്ന് പോലീസുകാരുമാണ് അപകടത്തില്‍പ്പെട്ടത്. 


പോത്തന്‍കോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ഒരു സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തില്‍ തുരുത്തിലേക്ക് നീങ്ങിയത്. ഇവര്‍ യാത്രചെയ്തിരുന്ന വള്ളം കായലില്‍ മുങ്ങിപ്പോവുകയായിരുന്നു.   


സി.ഐ.യെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചിരുന്നു. ഇതിനിടെ എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. 


പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളില്‍ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.